
തിരുവനന്തപുരം : സംസ്ഥാനത്തിന് സാമ്പത്തിക പ്രയാസമുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും എന്നാൽ നടക്കേണ്ട കാര്യങ്ങളൊന്നും നടക്കാതിരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
വികസന പ്രവർത്തനങ്ങളൊന്നും സ്തംഭിച്ചിട്ടില്ല. ക്ഷേമപ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയാണ് കേരളം. കേന്ദ്രസർക്കാർ കേരളത്തോട് ഒരു പ്രത്യേക നിലപാട് സ്വീകരിക്കുമ്പോൾ അതിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കേണ്ടി വരുന്നുവെന്നത് വസ്തുതയാണ്. നാടിന് മുന്നോട്ടുപോകാനുള്ള ആസൂത്രിത ശ്രമങ്ങൾ ഉപേക്ഷിക്കാനാവില്ല. അതിന്റെ ഭാഗമാണ് കേരളീയം. അത് ധൂർത്തല്ല.
മുണ്ടുമുറുക്കിയുടുക്കേണ്ട കാലത്ത് കേരളീയത്തിന് 30 കോടി ചെലവഴിച്ചത് ധൂർത്താണെന്ന പ്രതിപക്ഷാംഗത്തിന്റെ പരാമർശം കാര്യങ്ങൾ മനസിലാക്കാതെയാണ്. യു.ഡി.എഫിന്റെ ബുദ്ധിയല്ല ഈ സർക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.