s

തിരുവനന്തപുരം: പി.എസ്.സി അംഗം ബോണി കുര്യാക്കോസ് വിരമിച്ചു. കേരള കോൺഗ്രസ് (എം) പ്രതിനിധിയായിരുന്നു.

പി.എസ്.സി. ആസ്ഥാന ഓഫീസിൽ നൽകിയ യാത്രഅയപ്പ് ചടങ്ങിൽ ചെയർമാൻ ഡോ. എം.ആർ. ബൈജു അദ്ധ്യക്ഷത വഹിച്ചു. കമ്മിഷനംഗങ്ങളായ ഡോ. എസ്. ശ്രീകുമാർ, എസ്. വിജയകുമാരൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സാജു ജോർജ്ജ് സ്വാഗതവും അഡിഷണൽ സെക്രട്ടറി ബാലചന്ദ്രൻപിള്ള നന്ദിയും പറഞ്ഞു.

പത്രപ്രവർത്തകനായിരുന്ന ബോണി കുര്യാക്കോസ് പാലാ കടപ്പാമറ്റം സ്വദേശിയാണ്. ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്‌കൂളിൽ നിന്ന് പ്രഥമാദ്ധ്യാപികയായി വിരമിച്ച വിമല ജേക്കബാണ് ഭാര്യ. മക്കൾ രേഷ്മ, ഗീതു, മിന്നു.