hdd

കാട്ടാക്കട: പൊതു വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി.കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 6.75കോടി രൂപ ചെലവിൽ നിർമ്മിച്ച ലിഫ്റ്റ് സൗകര്യത്തോടുകൂടിയ ജില്ലയിലെ ആദ്യ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ പഠനനിലവാരം താഴ്ന്നാൽ അതിന്റെ 75ശതമാനം ഉത്തരവാദിത്വം അദ്ധ്യാപകർക്കാണെന്ന കാര്യംമറക്കരുതെന്ന് മന്ത്രി അദ്ധ്യാപകരോടായി പറഞ്ഞു. ക്ലസ്റ്റർ മീറ്റിംഗിൽ പങ്കെടുക്കാതെ ചിലർ മാറി നിൽക്കുകയാണ്.അത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഇനി മൂന്ന് വർഷത്തിലൊരിക്കൽ അദ്ധ്യാപകർക്ക് സ്ഥലം മാറ്റവും ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായി .ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ലിഫ്റ്റ് ഉദ്ഘാടനവും,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ലാബ് ഉദ്ഘാടനവും,ജില്ലാപഞ്ചായത്തംഗം വി.രാധിക പ്രതിഭകളെ ആദരിക്കലും നടത്തി.കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ,ഗ്രാമപഞ്ചായത്തംഗം എസ്.വിജയകുമാർ,പ്രിൻസിപ്പൽ എം.എസ്.രാജേഷ്,ഹെഡ്മിസ്ട്രസ് കെ.ആർ.വിജീദേവി,പി.ടി.എ പ്രസിഡന്റ് മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.