തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് 'തൊഴിലില്ലാ ചങ്ങല' തീർക്കുന്നു. ഇന്ന് രാവിലെ പാളയം രക്തസാക്ഷിമണ്ഡപം മുതൽ സെക്രട്ടേറിയറ്റ് വരെയാണ് ചങ്ങല തീർക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴുവരെ സെക്രട്ടേറിയറ്റിന് മുന്നിൽ സൂചനാസമരം നടത്തും. എന്നിട്ടും നിയമനം നടത്തിയില്ലെങ്കിൽ ഫെബ്രുവരി 12 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. അനന്തു ബി.ആർ,​ഭാഗ്യനാഥ്,​ആർ.എസ്.ഹരികൃഷ്‌ണൻ,കൃഷ്‌ണേന്ദ്,​ നിഖിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.