തിരുവനന്തപുരം:പ്രസ് ക്ളബ് ഹാളിൽ നാളെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഫെറ്റോ സെമിനാർ നടത്തും.വൈകിട്ട് 3ന് മുൻ ഡി.ജി.പി.ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്യും. ബി.എം.എസ്.സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ,സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ,എൻ.ജി.ഒ.അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്.ജാഫർ ഖാൻ,എംപ്ളോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് തുടങ്ങിയവർ സംസാരിക്കും.