
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2 - ഒന്നാം എൻ.സി.എ.- എസ്.സി.സി.സി (കാറ്റഗറി നമ്പർ 313/2023), പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം) - രണ്ടാം എൻ.സി.എ. ധീവര (കാറ്റഗറി നമ്പർ 216/2023) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 - എൻ.സി.എ. ധീവര, പട്ടികവർഗ്ഗം, എസ്.സി.സി.സി. (കാറ്റഗറി നമ്പർ 792/2022, 793/2022, 225/2023), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരളയിൽ ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ) (കാറ്റഗറി നമ്പർ 98/2023), കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ മേറ്റ് മൈൻസ് - അഞ്ചാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 153/2023), കോട്ടയം, കാസർകോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 66/2022), കണ്ണൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 44/2023), അച്ചടി വകുപ്പിൽ ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 269/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപ്പട്ടിക
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 33/2023), വിവിധ ജില്ലകളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ മെക്കാനിക്ക് (കാറ്റഗറി നമ്പർ 449/2022), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 188/2023), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 143/2023), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ കെമിസ്ട്രി (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 267/2023), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ മാത്തമാറ്റിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 266/2023) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ജയിൽ വകുപ്പിൽ ഡ്രൈവർ (കാറ്റഗറി നമ്പർ 267/2022) തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷയിൽ വിജയിച്ചവർക്ക് 31ന് രാവിലെ 10.30ന് പി.എസ്.സി ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 396/2020) തസ്തികയിലേക്ക് പരീക്ഷയെഴുതിയവരിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തിയിട്ടില്ലാത്തവർക്ക് ഫെബ്രുവരി 1ന് രാവിലെ 10.30 ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ ഓവർസീയർ ഗ്രേഡ് 1 (സിവിൽ) (കാറ്റഗറി നമ്പർ 507/2021) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് ഫെബ്രുവരി 5 ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.