shibu-baby-john

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നടത്തുന്നത് കാവി രാഷ്ട്രീയ പ്രീണന ഭരണമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ ജനുവരി 19ന് കാസർകോട്ടു നിന്നാരംഭിച്ച സൈക്കിൾ റൈഡിന്റെ സമാപനം സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനദ്രോഹ വിഷയങ്ങളിൽ നരേന്ദ്ര മോദിയെ വിമർശിക്കാൻ ഇന്നുവരെ പിണറായി തയ്യാറായിട്ടില്ല. കേരളത്തിലെ പ്രതിപക്ഷത്തെ വിമർശിക്കുന്നതിന്റെ നൂറിലൊന്ന് മോദിയെ പിണറായി വിമർശിക്കുന്നില്ല. ആർ.എസ്.പി കേന്ദ്ര കമ്മിറ്റിയംഗം ബാബു ദിവാകരൻ, ഷാഫി പറമ്പിൽ എം.എൽ.എ, ഉല്ലാസ് കോവൂർ തുടങ്ങിയവർ സംസാരിച്ചു.