social-marriage

തിരുവനന്തപുരം: തൃശൂർ ആസ്ഥാനമായുള്ള ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസ് കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി 100 ബ്രാഞ്ചുകൾ പൂർത്തിയാക്കുന്ന മാർച്ച് 25ന് 200 ആദിവാസികളുടെ സമൂഹ വിവാഹം നടത്തും. ഇതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ആദിവാസി ഗോത്ര വിഭാഗത്തിലെ 200 പേരുടെ സമൂഹ വിവാഹം നടക്കുന്നതെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിബിൻദാസ് കടങ്ങോട് പറഞ്ഞു. വിഴിഞ്ഞത്തെ വെങ്ങാനൂരിലെ പൗർണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലാണ് സമൂഹ വിവാഹം നടക്കുക. ഇന്ത്യയിലേയും വിദേശത്തേയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും. ഓരോ വർഷവും കമ്പനിയുടെ ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തിനായി വിനിയോഗിക്കാറുണ്ട്.