crime

പാലക്കാട്: പാളയം തിരുനെല്ലായിൽ വാക്കുതർക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തിരുനെല്ലായി ദുർഗാകോളനിയിൽ അറുമുഖൻ (37) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശി കണ്ണനെ (45) സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പാളയത്ത് കണ്ണന്റെ വീടിനു മുമ്പിൽവെച്ചാണ് സംഭവം. ഇതുവഴി വരികയായിരുന്ന അറുമുഖനുമായി കണ്ണൻ വാർക്കുതർക്കവും സംഘട്ടനവും ഉണ്ടാവുകയായിരുന്നു. ഇതിനിടയിൽ കണ്ണൻ കത്തിയെടുത്ത് അറുമുഖന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടനെ പാലക്കാട് ടൗണിലുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നല്ലപ്പൻ ചെട്ട്യാർ, കണ്ണമ്മ ദമ്പതികളുടെ മകനാണ് അറുമുഖൻ. ഭാര്യ: പത്മാവതി. മക്കൾ: അൻവിക, വൈഷ്ണവി.