ajmal

കൊച്ചി: കളമശേരിയിലെ വാടകവീട്ടിൽനിന്ന് 12.750 കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിലായി. പത്തനംതിട്ട കിഴക്കുവീട്ടിൽ ഷാരൂഖ് ഷെജീബ് (20), കരുനാഗപ്പിള്ളി കാട്ടിൽകടവിലെ തയ്യിൽ തെക്കേതിൽ വീട്ടിൽ ഇ. അജ്മൽ (28), പാലക്കാട് തിരുവാഴിയൂർ നടുവിൽ വീട്ടിൽ എൻ.എസ്. വിഷ്ണു (27) എന്നിവരെയാണ് കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളനിയിലെ ഇത്തപ്പിള്ളി റോഡ് ഭാഗത്തെ വീട്ടിൽ നിന്ന് സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശേരി പൊലീസും ചേർന്ന് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ. അക്ബറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.