തൊടുപുഴ:170 ഗ്രാം ഹാഷിഷ് ഓയിലും ആംപ്യൂളുകളും 20 കി.ഗ്രാം. കഞ്ചാവും കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിൽ പ്രതികൾക്ക് ശിക്ഷ. ഒന്നാം പ്രതി ആലപ്പുഴ ചമ്പക്കുളം നെടുമുടി പോങ്ങപോസ്റ്റ് കല്ലുപറമ്പിൽ വീട്ടിൽ വിനോദ് ഔസേപ്പ്(31), രണ്ടാം പ്രതി തൃക്കൊടിത്താനം പുളിക്കാട്ടെപ്പടി തുണ്ടിയിൽ വീട്ടിൽ ജെബി ജെയിംസ്(33) എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് പ്രത്യേക കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്.
ഒന്നാം പ്രതിയ്ക്ക് എട്ട് വർഷം കഠിന തടവും രണ്ടാം പ്രതിയ്ക്ക് 10 വർഷം കഠിന തടവുമാണ് ശിക്ഷ. ഇരുവരും 50,000 രൂപ വീതം പിഴ അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2021 ഏപ്രിൽ 22ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്ന് കാഞ്ഞിരപ്പള്ളി സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ആയിരുന്ന എൻ. ബിജു, ഷൈജു എം.ജെ. എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.