
അഞ്ചാം സെമസ്റ്റർ ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 30 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
അഞ്ചാം സെമസ്റ്റർ സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 5, 6 തീയതികളിൽ നടത്തും.
അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ പരീക്ഷയുടെ വൈവാവോസി ഫെബ്രുവരി 12 ന് രാവിലെ 10 മുതൽ പാളയം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ നടത്തും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. പരീക്ഷയുടെ കെമിസ്ട്രി, പോളിമർ കെമിസ്ട്രി കോർ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 7 മുതൽ വിവിധ കോളേജുകളിൽ നടത്തും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ബോട്ടണി, ബയോകെമിസ്ട്രി, സൈക്കോളജി, ഹോംസയൻസ് എന്നീ കോർ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 7 മുതൽ വിവിധ കോളേജുകളിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി ഒന്നു മുതൽ 9 വരെ നടത്തും.
അഞ്ചാം സെമസ്റ്റർ ബി.പി.എ. പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 5 മുതൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി. ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്‌മെന്റ്/എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ/ഫുഡ് ആൻഡ് നൂട്രീഷ്യൻ/ നൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 30, 31 തീയതികളിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്സി. ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 1, 2, 5, 6 തീയതികളിൽ നടത്തും.
രണ്ട്, നാല്, ആറ് സെമസ്റ്റർ ബി.എ./ബി.എസ്സി./ ബികോം./ബി.ബി.എ./ബി.സി.എ. റീസ്ട്രക്‌ച്ചേർഡ്/വൊക്കേഷണൽ (മേഴ്സിചാൻസ് - 2000 2009 അഡ്മിഷൻ) ഫെബ്രുവരി പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി 9 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
രണ്ട്, മൂന്ന്, നാല് സെമസ്റ്റർ പഞ്ചവത്സര എൽ എൽ.ബി മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസപഠന കേന്ദ്രം നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏഴ്, ഒൻപത് സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എം.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫിലോസഫി പഠന വകുപ്പിന്റെ പി.ജി. ഡിപ്ലോമ ഇൻ ഫിലോസഫിക്കൽ കൗൺസിലിംഗ് കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 10 വരെ നീട്ടി.
എം.ജി സർവകലാശാല വാർത്തകൾ
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.എ തമിഴ്, പൊളിറ്റിക്കൽ സയൻസ് (പി.ജി.സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019,2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി ജൂലായ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ റഗുലർ), അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2017, 2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ആറ് മുതൽ നടക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ് സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (സി.എസ്.എസ്2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെന്ററി നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഏഴിന് പത്തനംതിട്ടയിലെ സ്കൂൾ ഒഫ് അപ്ലൈഡ് ലൈഫ് സയൻസസിൽ നടക്കും.
ആരോഗ്യ സർവകലാശാല പരീക്ഷരജിസ്ട്രേഷൻ
ആറാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷയ്ക്ക് 8 വരെയും ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 13 വരെയും, 335/ രൂപ സൂപ്പർ ഫൈനോടെ ഫെബ്രുവരി 15 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
രണ്ടാം വർഷ എം.എ.എസ്.എൽ.പി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പരീക്ഷയ്ക്ക് 3 മുതൽ 14 വരെയും സൂപ്പർ ഫൈനോടെ ഫെബ്രുവരി 19 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
രണ്ടാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2014 ആൻഡ് 2016 സ്കീം) പരീക്ഷയ്ക്ക് 9 മുതൽ 24 വരെയും സൂപ്പർ ഫൈനോടെ ഫെബ്രുവരി 29 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
രണ്ടാം വർഷ ബി.എസ് സി എം.എൽ.ടി ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2010, 2015 ആൻഡ് 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി.ഡി.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.