sndp-parassala-union

പാറശാല: എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ജയൻ എസ്.ഊരമ്പിന് ആനാവൂർ തേരണി ശാഖയിൽ സ്വീകരണം നൽകി. ശാഖാ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ശാഖാ സെക്രട്ടറി ഷിബു.വി, വൈസ് പ്രസിഡന്റ് സോമൻ,യൂണിയൻ പ്രതിനിധി സുരേഷ്.ബി, എക്സിക്യുട്ടീവ് അംഗങ്ങളായ സോമശേഖരൻ,അശോകൻ.എസ്, സുകു.എസ്, വിമൽ സുരേഷ്, രഞ്ജിത്ത്.എസ്, വനിതാ സംഘം സെക്രട്ടറി ഗിരിജകുമാരി, പ്രസിഡന്റ് ബിന്ദു, വനിതാ സംഘം കമ്മിറ്റി അംഗങ്ങൾ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ സ്വീകരണ ചടങ്ങുകളിൽ പങ്കെടുത്തു.അഡ്മിനിസ്‌ട്രേറ്റർക്കൊപ്പം പാറശാല യൂണിയൻ മുൻ പ്രസിഡന്റ് എ.പി.വിനോദ്, മുൻ വൈസ് പ്രസിഡന്റ് ബി.കൃഷ്ണൻകുട്ടി, മുൻ യൂണിയൻ കൗൺസിലർ രാജേന്ദ്ര ബാബു, യൂത്ത്മൂവ്‌മെന്റ് മുൻ സെക്രട്ടറി ശ്രീകണ്ഠൻ, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സൈബർസേന ജില്ലാ കൺവീനറുമായ ബിനുകുമാർ.വി, ജയേഷ് ഉരമ്പ് എന്നിവരും പങ്കെടുത്തു.