തിരുവനന്തപുരം: യുവജനകമ്മിഷൻ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പള വർദ്ധന വരുത്തിയ സർക്കാർ സഹകരണബാങ്ക് കളക്ഷൻ ഏജന്റുമാരുടെ ഇൻസെന്റീവ് കുടിശിക ഉൾപ്പെടെയുള്ള പ്രശ്നപരിഹാരത്തിന് മടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
കോ- ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ കലം കമഴ്‌ത്തി പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അദ്ധ്യക്ഷനായിരുന്നു. എം.എൽ.എമാരായ ഷാഫി പറമ്പിൽ, ടി. സിദ്ധിഖ് , സംസ്ഥാന ഭാരവാഹികളായ എം.കെ.അലവിക്കുട്ടി, വി.ജെ.ലൂക്കോസ്, യു. വിജയപ്രകാശ്, പി.രാധാകൃഷ്ണൻ, രവി പുറങ്കര, എം.കെ.രാഘവൻ, രമണി വിശ്വൻ തുടങ്ങിയവർ സംസാരിച്ചു.