mm

തിരുവനന്തപുരം: കുര്യാത്തി ആനന്ദനിലയം ഓർഫനേജിൽ മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട 126 ചിത്രങ്ങൾ മന്ത്രി വി.ശിവൻകുട്ടി അനാച്ഛാദനം ചെയ്തു.ഗാന്ധി സ്മാരകനിധി ജോയിന്റ് സെക്രട്ടറി ജി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി. എൻ.പീതാംബരകുറുപ്പ്, ഗാന്ധിസ്മാരനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ തിരുവനന്തപുരം സെന്റർ ജോയിന്റ് സെക്രട്ടറി വി.സുകുമാരൻ, ആനന്ദനിലയം സെക്രട്ടറി കുര്യാത്തി ശശി, പ്രസിഡന്റ് വി.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യസമര സേനാനി കെ.അയ്യപ്പൻപിള്ളയുടെ കുടുംബം സംഭാവനയായി നൽകിയ ദി കളക്ടീവ് വർക്സ് ഒഫ് മഹാത്മാഗാന്ധി എന്ന പുസ്തകത്തിന്റെ 45 വോളിയങ്ങളുടെ പ്രദർശനവും ആരംഭിച്ചു. ഫോട്ടോ പ്രദർശനം ഫെബ്രുവരി 1 വരെ നടക്കും.