തിരുവനന്തപുരം: രണ്ടാം ലോക മഹായുദ്ധകാലത്ത് നാസി സൈന്യം ഉപരോധിച്ച ലെനിൻഗ്രാഡിന്റെ മോചനത്തിന്റെ 80ാം വാർഷികം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. റഷ്യയുടെ ഓണററി കോൺസുലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ്. സി. നായർ, ക്യാപ്ടൻ കെ. ഗോപകുമാർ, ഡോ.എൻ. ഗോപകുമാർ എന്നിവർ സംസാരിച്ചു. ലെനിൻഗ്രാഡ് ഉപരോധത്തിന്റെ ഭയാനക നിമിഷങ്ങളും യുദ്ധ വിജയാഘോഷങ്ങളും ഉൾപ്പെടുത്തിയ ഫോട്ടോ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. എക്സിബിഷൻ നാളെ അവസാനിക്കും.