hi

കിളിമാനൂർ: വലിച്ചെറിയൽ മുക്ത പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ കൊട്ടാരം വാർഡിനെ വലിച്ചെറിയൽമുക്ത വാർഡാക്കി പ്രഖ്യാപിച്ചു.ഹരിത കേരളം മിഷന്റെയും കൃഷി,ആരോഗ്യ വകുപ്പുകളുടെയും ഗ്രീൻ വെർമ്സ് ഹരിത സഹായ സ്ഥാപനം എന്നിവരുടെയും മേൽനോട്ടത്തിൽ വാർഡുതല ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ കാമ്പെയിനുകളും നടത്തിയ ശേഷമാണ് പ്രഖ്യാപനം.പഞ്ചായത്ത്‌ പ്രസിഡന്റ് ടി.ആർ.മനോജ്‌ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.എൻ.ബീന,ഹരിത കേരളം മിഷൻ ആർ.പി പ്രവീൺ.പി,ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ സജികുമാർ,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഗിരിജ കുമാരി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോട്ടറ മോഹനൻ,വാർഡ് മെമ്പർമാരായ പൊങ്ങാനാട് രാധാകൃഷ്ണൻ,ലാലു എം,പഞ്ചായത്ത്‌ സെക്രട്ടറി ഇൻ ചാർജ് വിനോദ് എ.എസ്,ധനപാലൻ നായർ,ശ്രീകുമാർ,കേശവൻ നായർ,ഹരിത സഹായം കോ ഓർഡിനേറ്റർ മേഘരാജ് ബി.ആർ തുടങ്ങിയവർ പങ്കെടുത്തു.