hi

കിളിമാനൂർ: വേനൽ ചൂട് അസഹ്യമായ സാഹചര്യത്തിൽ കുട്ടികളിൽ വെള്ളം കുടിക്കാനുള്ള ശീലം വളർത്തുന്നതിനായി വാട്ടർ ബെൽ പദ്ധതിയുമായി പോങ്ങനാട് ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്. ഒരു ദിവസത്തിൽ രണ്ട് തവണ വെള്ളം കുടിക്കാനായി ഡബിൾ ബെല്ല് നൽകും ബെൽ കേൾക്കുമ്പോൾ തങ്ങളുടെ കൈവശമുള്ള കുപ്പിയിലെ വെള്ളം നിശ്ചിത അളവിൽ കുട്ടികൾ കുടിച്ചിരിക്കണം. തങ്ങളുടെ കൂട്ടുകാർക്കിടയിൽ വെള്ളം കുടിക്കുന്ന ശീലം കുറവാണെന്ന കുട്ടികളുടെ കണ്ടെത്തലിൽ നിന്നാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ്‌ ജീന. ഒ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.