photo

പാലോട്: തെക്കൻ കേരളത്തിലെ കലാസാംസ്‌കാരിക വിപണനമേളയായ അറുപത്തി ഒന്നാമത് പാലോട് മേളയ്ക്ക് 7 ന് തുടക്കമാകും.വിജ്ഞാനപ്രദമായ സെമിനാറുകൾ, മന്ത്രിമാരും മറ്റു സാമൂഹ്യ, സാംസ്‌കാരിക, കലാരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ, വിവിധങ്ങളായ കലാ പരിപാടികൾ, കുട്ടികൾക്കായുള്ള ചിത്രരചനാമത്സരങ്ങൾ, സംസ്ഥാനതല കബഡി, വോളിബാൾ ടൂർണമെന്റുകൾ,പുഷ്പ, ഫലസസ്യ പ്രദർശനവും വില്പനയും,നൂറിലധികം പ്രദർശന വിപണന സ്റ്റാളുകൾ, അമ്യൂസ്‌മെന്റ് പാർക്ക്,കന്നുകാലിച്ചന്ത,ഫുഡ് ഫെസ്റ്റ് എന്നിവ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. 7ന് രാവിലെ 9ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം നിർവഹിക്കും.സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എസ്.കെ.വി.എച്ച്.എസ്.എസിൽ നിന്ന് പങ്കെടുത്ത 52 കുട്ടികളെയും സ്‌കൂൾ എച്ച്.എം.റാണി ടീച്ചറെയും ആദരിക്കും. വൈകിട്ട് 5ന് നടക്കുന്ന സമ്മേളനം സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. കലാകായിക മേളയുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിക്കും. മധുപാൽ വിശിഷ്ടാതിഥി ആയിരിക്കും. പുസ്‌തകോത്സവത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും ആദ്യ വില്പന അഡ്വ.എൻ.ഷൗക്കത്തലിയും നിർവഹിക്കും.രാത്രി 9 മുതൽ മ്യൂസിക്കൽ ഷോ. 8ന് വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ് ഓണക്കൂർ, ഡോ.എം.എ.സിദ്ധിഖ്, എ.ജി.ഒലീന, എസ്.ആർ.ലാൽ, സുജിത് സുന്ദർ, പാലോട് ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 8 മുതൽ കലാമേള. 9 മുതൽ ട്രാക്ക് ഗാനമേള. 9ന് രാവിലെ 10 മുതൽ സൗജന്യ ദന്തപരിശോധന ക്യാമ്പ്. രാവിലെ 11 മുതൽ കൃഷിയിടം 2024 ആരംഭിക്കും.വൈകിട്ട് 5ന് മന്ത്രി പി.പ്രസാദ് കർഷകർക്ക് അവാർഡ് വിതരണം ചെയ്യും. രാത്രി 8.30 മുതൽ മ്യൂസിക് ഷോ. 10ന് രാവിലെ 10ന് നടക്കുന്ന സെമിനാർ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ എം.എ.റഹീം സ്മാരക മന്ദിരത്തിൽ കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം, വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശൈലജാബീഗം അദ്ധ്യക്ഷത വഹിക്കും.രാത്രി 7 മുതൽ കേരളനടനം,രാത്രി 9 ന് നാടൻപാട്ട്. 11ന് രാവിലെ 10ന് നടക്കുന്ന സെമിനാർ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന യുവജനസമ്മേളനം എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്യും. ടി.ടി.ജിസ്‌മോൻ,ജെയ്ക് സി.തോമസ്,അഡ്വ.വിനോദ് സെൻ, ആർ.സജിത് തുടങ്ങിയവർ പ്രഭാഷണം നടത്തും. രാത്രി 9ന് നാടകം. 12ന് രാവിലെ 10ന് കാൻസർരോഗ നിർണയ ക്യാമ്പ്.വൈകിട്ട് 5ന് മാജിക് ഷോ,രാത്രി 7ന് നടക്കുന്ന കബഡി ടൂർണമെന്റ്. സ്‌പോർട്സ് കൗൺസിൽ അംഗം കരമന ഹരി ഉദ്ഘാടനം ചെയ്യും.ഇന്ത്യൻ കബടി ടീം മുൻ കോച്ച് ഉദയകുമാർ മുഖ്യാതിഥിയാകും. 13ന് രാവിലെ 10ന് സൗജന്യ മെഡിക്കൽ ക്യാമ്പ്, വൈകിട്ട് 5ന് നടക്കുന്ന കാവ്യസന്ധ്യ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 10ന് നടക്കുന്ന സെമിനാർ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4ന് ശരീരസൗന്ദര്യ മത്സരം.15ന് രാവിലെ 10ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്. വൈകിട്ട് 3ന് ഗ്രാമീണ മത്സരങ്ങൾ. വൈകിട്ട് 6ന് നടക്കുന്ന നാടകമേള പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും. വട്ടപ്പറമ്പിൽ പീതാംബർ അദ്ധ്യക്ഷത വഹിക്കും. 16ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാകും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,അഡ്വ. വി.ജോയി എം.എൽ.എ,പാലോട് രവി തുടങ്ങിയവർ പങ്കെടുക്കും. രാത്രി 9ന് മ്യൂസിക്കൽ ഫ്യൂഷൻ. പത്രസമ്മേളനത്തിൽ ചെയർമാൻ ഡി.രഘുനാഥൻ നായർ,ജനറൽ സെക്രട്ടറി പി.എസ്.മധു, ട്രഷറർ ഇ.ജോൺകുട്ടി,മീഡിയ കൺവീനർ പി.രജി എന്നിവർ പങ്കെടുത്തു.