തിരുവനന്തപുരം: സംസ്ഥാന യുവജനകമ്മിഷൻ 'യുവജന ശാക്തീകരണം: സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഇന്ന് വൈകിട്ട് 5ന് പ്രിയദർശിനി പ്ലാനിറ്റോറിയം ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും.നാളെ വൈകിട്ട്‌ 4.30ന്‌ സമാപനസമ്മേളനം നടക്കുമെന്ന് യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ, അംഗം വി.എ.വിനീഷ്‌, ജില്ലാ കോഓർഡിനേറ്റർ എൽ.എസ്‌.ലിജു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.