 
വക്കം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ നടപ്പിലാക്കി വരുന്ന ജനകീയ മാനസികാരോഗ്യ സാക്ഷരതയ്ക്ക് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു.അഞ്ചുതെങ്ങ് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ഉദ്ഘാടനം ചെയ്തു.സംസ്ഥാന മാനസികാരോഗ്യ അതോറിട്ടി അംഗങ്ങളായ സോഷ്യൽ സയന്റിസ്റ്റ് ഡോ.ഇ.നസീർ,ഫാദർ ജോർജ് ,ജോഷ്വാ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ജോസഫീൻ മാർട്ടിൻ,അഞ്ചുതെങ്ങ് സി.എച്ച്.സി എം.ഒ ഡോ.അനിൽകുമാർ,ആർ.കെ.ബാബു.ടീന,യേശുദാസൻ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.