വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ഗവൺമെന്റ് യു.പി.എസിൽ ഗാന്ധിദർശന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തസാക്ഷിത്വദിനാചരണം പി.ടി.എ പ്രസിഡന്റ് എസ്.എൽ.ശ്രീലാൽ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ്,സീനിയർ അസിസ്റ്റന്റ് ആർ.സ്വപ്ന,ഗാന്ധിദർശൻ കൺവീനർമാരായ ബി.കെ.സെൻ,പി.ടി.ഷീല,കോഓർഡിനറ്റർ ബി.ആർ.രാജില,എസ്.നിഹാസ്,ജി.ഗീതാലക്ഷ്മി,എസ്.എസ്.ഗായത്രി നായർ,ജി.രാജലക്ഷി,ഭദ്ര എസ്.ലാൽ എന്നിവർ പങ്കെടുത്തു.പുഷ്പാർച്ചന,സർവമത പ്രാർത്ഥന,ഗാന്ധി ഗാനാഞ്ജലി,പ്രഭാഷണം,പതിപ്പ് പ്രകാശനം,ക്വിസ് മത്സരം എന്നിവയും നടന്നു.