തിരുവനന്തപുരം:2022-23 സാമ്പത്തിക വർഷത്തെ അംബേദ്ക്കർ സെറ്റിൽമെന്റ് വികസന പദ്ധതിയലേയ്ക്ക് ജില്ലയിലെ നാല് പട്ടികവർഗ കോളനികളെ തിരഞ്ഞെടുത്തു.അരുവിക്കര നിയോജകമണ്ഡലത്തിലെ പൊടിയം,മൊട്ടമൂട്, വാമനപുരം നിയോജകമണ്ഡലത്തിലെ കൊന്നമൂട്,പാറശാല നയോജകമണ്ഡലത്തിലെ പുരവിമല എന്നിവയാണ് പദ്ധതിയിലുൾപ്പെട്ട പട്ടികവർഗ കോളനികൾ.അംബേദ്ക്കർ സെറ്റിൽമെന്റ് വികസന പദ്ധതി പ്രകാരം ഓരോ കോളനിയിലും ഒരു കോടി രൂപ വീതം ചെലവഴിച്ച് അടിസ്ഥാന സൗകര്യ വികസനം,ആരോഗ്യ പരിചരണം,സ്വയം തൊഴിൽ പദ്ധതികൾ എന്നിവ നടപ്പാക്കുമെന്ന് ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ അറിയിച്ചു.