
മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിൽ രോഹിണി അത്തം മഹോത്സവത്തോടനുബന്ധിച്ച് സമൂഹ പൊങ്കാല നടന്നു.
രാവിലെ 9.30ന് ക്ഷേത്ര മേൽശാന്തി ബിജു മോഹൻ പോറ്റി പണ്ടാര അടുപ്പിൽ തീ പകർന്നു. ഉത്സവത്തിന്റെ പതിനൊന്നാം ദിവസമായ ഇന്ന് ഉത്സവം സമാപിക്കും. ഇന്ന് രാവിലെ 4 .45 മുതൽ പൂജകളും ക്ഷേത്രച്ചടങ്ങുകളും ആരംഭിക്കും.
5.30ന് അണിവാകച്ചാർത്ത്, 6.45ന് മഹാ മൃതുഞ്ജയ ഹോമം. ഉച്ചക്ക് 1.30ന് ഉറിയടി. 2.15ന് തിരുവാറാട്ട് ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കും. ഘോഷയാത്ര ചുമടുതാങ്ങിയിൽ എത്തിച്ചേരുമ്പോൾ നൂറുകണക്കിന് ബാലികമാരും സ്ത്രീകളും തട്ടവും പുഷ്പങ്ങളുമായി ഘോഷയാത്രയെ അനുഗമിക്കും. വൈകുന്നേരം 6.30ന് കരോക്കെ ഗാനമേള, രാത്രി 8.30ന് തൃക്കൊടികളിറക്ക്, വലിയകാണിക്ക. രാത്രി 10.30ന് മെഗാ ഗാനമേള.