
തിരുവനന്തപുരം: മലയാളം ടെലിവിഷൻ മേഖലയിലെ സാങ്കേതിക പ്രവർത്തകർക്ക് പുതിയ സേവന- വേതന കരാർ നിലവിൽ വന്നതായി ഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണനും മലയാളം ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷംനാദ് ഫസലുദ്ദീനും അറിയിച്ചു. ഇതുപ്രകാരം രാവിലെ 6 മുതൽ രാത്രി 9.30 വരെയാണ് ജോലി സമയം. മൂന്നുവർഷമാണ് കരാറിന്റെ കാലാവധി. പുതിയ കരാർ ടെലിവിഷൻ രംഗത്ത് തൊഴിലുറപ്പ് വരുത്തുന്നതിന് സഹായിക്കുമെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. സ്ത്രീ സുരക്ഷയും ഉറപ്പു വരുത്തും. ഇതിനായി ഇന്റേണൽ കമ്മിറ്റി സെൽ രൂപീകരിച്ചിട്ടുണ്ട്.