ആറ്റിങ്ങൽ: അങ്കണവാടി ജീവനക്കാരുടെ വേതനത്തിൽ 1000 രൂപ വർദ്ധിപ്പിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് യോഗവും മധുര വിതരണവും നടത്തി.10 വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും വേതനം ആയിരവും മറ്റുള്ളവരുടേത് അഞ്ഞൂറ് രൂപയുമാണ് കൂട്ടിയത്.അഞ്ചുതെങ്ങിൽ എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ച് നടത്തിയ യോഗത്തിൽ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് അജിത,ജനറൽ സെക്രട്ടറി വൃന്ദാ റാണി,സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ലിജാബോസ്,സെൽവി ജാക്സൻ,രഞ്ജില,സി.അജിത തുടങ്ങിയവർ പങ്കെടുത്തു.