ആറ്റിങ്ങൽ: ആറ്റിങ്ങൽ ശ്രീനാരായണീയം റസിഡന്റ്സ് അസോസിയേഷന്റെ വാർഷികം മുനിസിപ്പൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ ഉദ്ഘാടനം ചെയ്തു.എൻ.ആർ.എ പ്രസിഡന്റ് വി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.എം.ആർ.എ സെക്രട്ടറി എസ്.സതീഷ് കുമാർ,വി.വി.എം.ആർ.എ പ്രസിഡന്റ് അഡ്വ.സജീർ,എൻ.ആർ.എ ഉപദേശകസമിതി അംഗങ്ങളായ കെ.മോഹൻലാൽ,ഡോ.ദേവകുമാർ, ട്രഷറർ ആർ.രജിത്ത്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രമേശ് ജെയിൻ എന്നിവർ സംസാരിച്ചു.എൻ.ആർ.എ സെക്രട്ടറി ബി.മുരളീധരൻ സ്വാഗതവും എൻ.ആർ.എ വൈസ് പ്രസിഡന്റ് ഗോപകുമാർ നന്ദിയും പറഞ്ഞു.കലാകായിക മത്സരവിജയികൾക്കും എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കും കാഷ് അവാർഡും പുരസ്കാരങ്ങളും നൽകി ആദരിച്ചു.ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഡി.ജി എൻ.സി.സി ബെസ്റ്റ് കമന്റേഷൻ നേടിയ എൻ.ആർ.എ 85ലെ എം.ചാരുതയ്ക്കും കാഷ് അവാർഡും പുരസ്കാരവും നൽകി.