
ശിവഗിരി : സമാധി പ്രാപിച്ച ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗവും മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറിയുമായിരുന്ന അസ്പർശാനന്ദ സ്വാമിയുടെ മോക്ഷദീപ ചടങ്ങുകൾ ഇന്ന് രാവിലെ മുതൽ ശിവഗിരി മഠത്തിൽ നടക്കും. 9 മണിക്ക് ശിവഗിരി മഠത്തിന് സമീപമുള്ള സ്വാമിയുടെ സമാധി സ്ഥാനത്ത് സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരിമാരും അന്തേവാസി കളും ഒത്തുചേർന്ന് പ്രത്യേക പ്രാർത്ഥന നടത്തും. 11.30 മുതൽ അന്നദാനം. 7 ന് മോക്ഷദീപ പ്രാർത്ഥന. ചടങ്ങുകളിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അഭ്യർത്ഥിച്ചു.
ഫോട്ടോ : സ്വാമി അസ്പർശാനന്ദ