
വക്കം: കടയ്ക്കാവൂർ ആയാന്റെവിള ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിൽ ഉത്രം മഹോത്സവത്തോടനുബന്ധിച്ച് സമൂഹപൊങ്കാല നടന്നു. ക്ഷേത്രത്തിൽ ഒരുക്കിയ പണ്ടാര അടുപ്പിൽ ക്ഷേത്ര മേൽശാന്തി മുണ്ടക്കയം അനിൽശാന്തി അഗ്നി പകർന്നു. ഇതിനോടനുബന്ധിച്ച് നടന്ന ഭദ്രദീപ പ്രകാശന ചടങ്ങിൽ ആർ.എസ്. ഗാന്ധി പെരിങ്ങേറ്റ് ദീപ പ്രകാശനകർമ്മം നിർവ്വഹിച്ചു. ആയാന്റെവിള ദേവീ ക്ഷേത്രം ദേവസ്വം പ്രസിഡന്റ് ആർ.സുരേഷ്കുമാർ, സെക്രട്ടറി സുധീഷ് തോണ്ടലിൽ, ട്രഷറർ സതീശൻ ചേന്നൻ കോട് എന്നിവർ പങ്കെടുത്തു.