kvves

വർക്കല: വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ടൗൺ,കല്ലമ്പലം,വടശ്ശേരിക്കോണം യൂണിറ്റികളിലെ അംഗങ്ങൾക്കുള്ള കുടുംബസഹായനിധി വിതരണവും പൊതുസമ്മേളനവും മന്ത്റി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വർക്കല യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.കുടുംബ സുരക്ഷാ പദ്ധതി പ്രകാരമുള്ള മരണാനന്തര സഹായമായ 10 ലക്ഷം രൂപ വീതം അംഗങ്ങളായ വാസുദേവൻപിള്ള, ബദറുദ്ദീൻഹാജി, സുമാംഗി എന്നിവരുടെ കുടുംബത്തിന് മന്ത്റി വിതരണം ചെയ്തു.അഡ്വ.വി.ജോയി എം.എൽ.എ വർക്കല യൂണിറ്റിലെ അംഗങ്ങൾക്കുള്ള ചികിത്സാ സഹായവിതരണം നിർവഹിച്ചു.സ്വച്ഛ് ഭാരത് സർവേക്ഷൻ അവാർഡ് നേടിയ വർക്കല നഗരസഭയ്ക്ക് ഏകോപനസമിതി നൽകിയ ഉപഹാരം ചെയർമാൻ കെ.എം.ലാജി ഏറ്റുവാങ്ങി. ജില്ലാ വൈസ് പ്രസിഡന്റ് ബി.ജോഷിബാസു,ജനറൽ സെക്രട്ടറി വൈ.വിജയൻ,ട്രഷറർ സി.ധനീഷ്ചന്ദ്രൻ, നഗരസഭ കൗൺസിലർമാരായ പി.എം.ബഷീർ,അഡ്വ.ആർ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.