
ബാലരാമപുരം: റസൽപ്പുരം എസ്.എൻ.ഡി.പി ശാഖയുടെ യൂത്ത്മൂവ്മെന്റ് നിർമ്മിച്ച ഗുരുദേവപ്രതിഷ്ഠയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ യുവജന സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. 23-ാം വാർഷികാഘോഷം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,സെക്രട്ടറി മേലാംകോട് സുധാകരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് രാജേഷ്,വാർഡ് മെമ്പർ കെ.മണികണ്ഠൻ,യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജിത്ത് മേലാംകോട്,യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുമേഷ് റസൽപ്പുരം എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് യൂണിറ്റ് സെക്രട്ടറി ശ്രീലാൽ സ്വാഗതവും യൂത്ത് മൂവ്മെന്റ് യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രേംകുമാർ നന്ദിയും പറഞ്ഞു.