നെയ്യാറ്റിൻകര: ഗാന്ധിയുടെ 76-ാമത് രക്തസാക്ഷിത്വ ദിനാചരണം സാമൂഹ്യനീതി സംരക്ഷണ വേദി മാനവ മൈത്രി സംരക്ഷണ ദിനമായി ആചരിച്ചു.ലോഹ്യാ കൾച്ചറൽ സെന്റർ സംസ്ഥാന പ്രസിഡന്റും,അതിയന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ ജില്ലാ അഡീഷണൽ ഗവ.പ്ലീഡർ എൻ.ബെൻസർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സമിതി സെക്രട്ടറി ജെ.കെ.സൂരജ് അദ്ധ്യക്ഷനായി.അഡ്വ.എസ്.ലേഖ,തച്ചക്കുടി ഷാജി,പി.റോയി,ജെ.ലാലപ്പൻ,എ.പി.ദിവ്യ,എസ്.ശൈലേശ്വരി തുടങ്ങിയവർ പങ്കെടുത്തു.