വെള്ളറട: കുറ്റിയായണിക്കാട് രാഹുൽ മെമ്മോറിയൽ ആർട്സ് അൻഡ് സ്പോട്സ് ക്ളബിന്റെ ഒൻപതാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ മുഖ്യാതിഥിയായി.ആര്യങ്കോട് സി.ഐ എസ്.അനൂപ്,സിനിമാസംവിധായകൻ അജിത്,സീരിയൽ താരങ്ങളായ മായ സുരേഷ്,അഞ്ജലി കൃഷ്ണ,ജനപ്രതിനിധികളായ വി.എസ്.ബിന്ദു,ഒ.ഗിരിജ കുമാരി,എൽ.ഉഷ,സി.സിന്ധു,ജി.രാജീവ്,രജിത് കുമാർ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ചികിത്സാസഹായവും ഭക്ഷ്യധാന്യക്കിറ്റുകളും വിതരണം ചെയ്തു.