വെള്ളറട: വെള്ളറട സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആർ.ജെ.ഡി പാറശാല നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രിസഡന്റ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.എൽ.ആർ.സുദർശന കുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രവാസി ജനതാ പ്രസിഡന്റ് സുനിൽ ഖാൻ,മഹിളാ ജില്ലാ പ്രസി‌ഡന്റ് അഡ്വ.ലേഖ,യുവജനതാദൾ ജില്ലാ പ്രസിഡന്റ് അഡ്വ.ആദിർഷ,എ.ദേവദാസൻ മേസ്തിരി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പുതിയ നിയോജക മണ്ഡലം പ്രസി‌ഡന്റായി നെല്ലിശ്ശേരി ബിനുവിനെയും ജനറൽ സെക്രട്ടറിയായി പി.സി.ബാബുവിനെയും വൈസ് പ്രസിഡന്റായി വെള്ളറട അലൻ പൊന്നൂസിനെയും സെക്രട്ടറിയായി ബ്രൂസിനെയും തിരഞ്ഞെടുത്തു.