
ശിവഗിരി: കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമം സ്ഥാപകൻ ഗോവിന്ദാനന്ദ സ്വാമിയുടെയും 93-ാം സമാധി ദിനം ആശ്രമത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് ആത്മാനന്ദ സ്വാമിയുടെ 54-ാമത് സമാധിദിനവും ചിദ്രൂപാനന്ദ സ്വാമിയുടെ 18-ാമത് സമാധി ദിനവും സദ്രൂപാനന്ദ സ്വാമിയുടെ സമാധി പൂജയും സംയുക്തമായി ആചരിച്ചു. മഹാഗുരുപൂജയും സ്മൃതി സമ്മേളനവും ഉണ്ടായിരുന്നു.
സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ആശ്രമം പ്രസിഡന്റ് സ്വാമി യോഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. കാഞ്ചീപുരം കോർപ്പറേഷൻ മേയർ മഹാലക്ഷ്മി യുവരാജ് മുഖ്യാതിഥിയായിരുന്നു. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ , സ്വാമി ചൈതന്യാനന്ദ, സ്വാമി വീരേശ്വരാനന്ദ, തുടങ്ങിയവർ പ്രഭാഷണം നടത്തി. ആശ്രമം സ്കൂൾ പ്രിൻസിപ്പൽ രംഗരാജൻ സ്വാഗതവും ഗോപി കൃതജ്ഞതയും പറഞ്ഞു. ശ്രീനാരായണ സേവാശ്രമം ഏർപ്പെടുത്തിയ ഗുരുധർമ്മരത്ന പുരസ്ക്കാരം വ്യവസായ പ്രമുഖൻ പ്രേംകുമാർ ചെന്നൈക്ക് (ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ, ബി.എൽ.എം) സ്വാമി ശുഭാംഗാനന്ദ നല്‍കി.
ഫോട്ടോ: കാഞ്ചിപുരം ശ്രീനാരായണ സേവാശ്രമം ഏർപ്പെടുത്തിയ ഗുരുധർമ്മരത്ന പുരസ്ക്കാരം വ്യവസായ പ്രമുഖൻ പ്രേംകുമാർ ചെന്നൈക്ക്
സ്വാമി ശുഭാംഗാനന്ദ നൽകുന്നു.