smruthi-samgamam

പാറശാല: നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപ് അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും ശ്രീരാമ ഭക്തനായ ഗാന്ധിജി സ്വപ്നംകണ്ട രാമരാജ്യം ഇതല്ലെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ പറഞ്ഞു. ഗാന്ധിജിയുടെ 76-മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പാറശാല മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെ.കെ.ജസ്റ്റിൻരാജ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.ടി.ജോർജ്,കെ.പി.സി.സി അംഗം ഡോ.ആർ.വത്സലൻ തുടങ്ങിയവർ സംസാരിച്ചു.