
വർക്കല: നടയറ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടയറയിൽ നടന്ന രക്തസാക്ഷി ദിനാചരണം ഡി.സി.സി സെക്രട്ടറി കെ.ഷിബു ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനാഫ് ചരുവിള അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. അൻവർ , എൻ. ഷിയാസ്, ഷാൻപനവിള , റഹിം ചരുവിള, എ. റാഫി , എ. മനോജ് , ഭാസി മുട്ടപ്പലം, ബി. നൗഷാദ്, എസ്. അൻസർ, സാദിഖ്, മാഹീൻ എന്നീവർ നേത്യത്വം സംസാരിച്ചു.