arrest

ആലത്തൂർ: കഴിഞ്ഞദിവസം രാത്രി ബാറിലുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ അറസ്റ്റിൽ. കഞ്ചിക്കോട് കണ്ണോട് അമ്പാടി ഹൗസിൽ അരുൺ (37), തരൂർ നെച്ചൂർ പെരപ്പെട്ടി കളം ഹൗസിൽ കെ.പി.അജിത് കുമാർ (44), കഞ്ചിക്കോട് കണ്ണോട് അമ്പാടി ഹൗസിൽ മനു (32), കഞ്ചിക്കോട് പാണ്ടിയത്ത്പാടം ഹൗസ് കെ.മനോജ് (33), കഞ്ചിക്കോട് കണ്ണോട് ഹൗസിൽ എ.ഫ്രാൻസിസ് (39) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചിക്കോട് ചമ്മണംകാട് രാഹുൽ, തരൂർ നെച്ചൂർ പ്രദീപ് എന്ന പക്രു എന്നിവരെ പിടികൂടാനുണ്ട്.

ഞായറാഴ്ച രാത്രി 8.30 ഓടെയാണ് കാവശ്ശേരി കല്ലേപ്പുള്ളിയിലുള്ള ചിത്രപുരി ഹെറിറ്റേജ് ആൻഡ് റസ്റ്റോറന്റ് ബാറിൽ അക്രമ സംഭവങ്ങളുണ്ടായത്. വെടിവെയ്പ്പിൽ മാനേജർ രഘുനന്ദൻ (35)ന് പരിക്കേറ്റിരുന്നു, നെഞ്ചിലാണ് വെടിയേറ്റത്. ഇയാളെ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാവശ്ശേരിയിൽ ആറ് മാസം മുമ്പ് ആരംഭിച്ച ബാറിലാണ് വെടിവെപ്പുണ്ടായത്. ബാറിലെത്തിയ അജിത്കുമാർ ഭക്ഷണം ഓർഡർ ചെയ്തങ്കിലും ലഭിക്കുവാൻ വൈകി.ഇതു സംബന്ധിച്ച് മദ്യപിക്കാനെത്തിയ ആളുകളും മാനേജറും തമ്മിലുണ്ടായ സംഘ‍ർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.