
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) - ഒന്നാം എൻ.സി.എ-എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 336/2021) തസ്തികയിലേക്ക് നാളെ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ.
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) - ഒന്നാം എൻ.സി.എ. ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 332/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ഫെബ്രുവരി 2 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ മീഡിയ ഓഫീസർ (കാറ്റഗറി നമ്പർ 549/2021) തസ്തികയിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലും അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ - എൻ.സി.എ.- എസ്.സി.സി.സി., മുസ്ലീം, പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 612/2022, 611/2022, 203/2022) തസ്തികയിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മോട്ടോർവാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 517/2022, 613/2022- എൻ.സി.എ. ഹിന്ദുനാടാർ) തസ്തികയിലേക്ക് ഫെബ്രുവരി മാസത്തെ ഇന്റർവ്യൂ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയവർക്ക് 7, 8, 9, 14, 15, 16 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നമ്പർ 614/2021) തസ്തികയിലേക്ക് ഫെബ്രുവരി 7 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 697/2022) തസ്തികയിലേക്ക് ഫെബ്രുവരി 7 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ.പരീക്ഷ നടത്തും.
പുനരളവെടുപ്പ്
മലപ്പുറം ജില്ലയിൽ വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ (കാറ്റഗറി നമ്പർ 408/2021) തസ്തികയിലേക്ക് ശാരീരിക പുനരളവെടുപ്പിന് അപേക്ഷ സമർപ്പിച്ചവർക്ക് ഫെബ്രുവരി 6ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ ശാരീരിക പുനരളവെടുപ്പ് നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെ 9.15 ന് വെരിഫിക്കേഷനായി ഹാജരാകണം.
ശാന്തി നിയമനം:
താന്ത്രികവിധി ചോദ്യങ്ങൾ
വെട്ടിച്ചുരുക്കിയെന്ന്
തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പാർട്ട് ടൈം ശാന്തിനിയമന പരീക്ഷയിൽ താന്ത്രിക വിധികളെക്കുറിച്ചുള്ള ചോദ്യങ്ങൾ വെട്ടിച്ചുരുക്കിയതായി ആക്ഷേപം. 2017ൽ നടന്ന പരീക്ഷയിൽ താന്ത്രികവിധികളെക്കുറിച്ച് അൻപത് ശതമാനത്തിലേറെ ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ ഈ വർഷം 25 ശതമാനം മാത്രമാക്കിയെന്ന് കൊല്ലം ഗുരുകൃപാ തന്ത്രവിദ്യാപീഠം ആരോപിച്ചു. ഇതുകാരണം താന്ത്രിക വിധിയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഉദ്യോഗാർത്ഥികൾ വെട്ടിലായി. 75 ശതമാനം ചോദ്യവും ആചാരങ്ങളെക്കുറിച്ചായതിനാൽ ഇവ മാത്രം അറിയുന്നവർ ശാന്തിമാരാകുന്ന സ്ഥിതിയാണെന്നും തന്ത്രവിദ്യാപീഠം ആരോപിച്ചു.