hi

കിളിമാനൂർ:പന്നിഫാം ഉടമയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മടവൂർ വില്ലേജിൽ പനപ്പാംകുന്ന് ചരുവിള വീട്ടിൽ ഗണപതി എന്ന് വിളിക്കുന്ന ബിനു (36),കിളിമാനൂർ പനപാംകുന്ന് തൊടിയിൽ വീട്ടിൽ വിശ്വം എന്ന് വിളിക്കുന്ന ലിനിൻ കുമാർ (36),പനപ്പാൻകുന്ന് തൊടിയിൽവീട്ടിൽ കുട്ടത്തി എന്ന് വിളിക്കുന്ന അനിൽകുമാർ (30) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കിളിമാനൂർ പനപ്പാംകുന്നിലുള്ള പന്നി ഫാം ഉടമയായ പാരിപ്പള്ളി റോസ് ലാൻഡിൽ ബൈജുവിനെ (51) ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

ബൈജു പനപ്പാംകുന്ന് നടത്തിവന്നിരുന്ന പന്നിഫാമിൽ വേസ്റ്റ് കൊണ്ടുവരുന്നുവെന്ന് ആരോപിച്ച് മുമ്പും പ്രശ്നങ്ങളുണ്ടാക്കിയിരുന്ന പ്രതികൾ സംഘടിച്ചെത്തി ബൈജുവിനെ ആക്രമിക്കുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ സി.ഐ ബി.ജയൻ,എസ്.ഐമാരായ വിജിത്ത് കെ.നായർ,രാജീ കൃഷ്ണ,എസ്.സി.പി.ഒ ഷിജു,സി.പി.ഒമാരായ കിരൺ,ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.