തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 76-ാമത് രക്തസാക്ഷിത്വ ദിനാചരണം ഗൗരീശപട്ടത്ത് കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്‌തു. ബ്ളോക്ക് ജനറൽ സെക്രട്ടറി ഗൗരീശപട്ടം മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കടകം‌പള്ളി ഹരിദാസ്, അഡ്വ.മൃതുൽ ജോൺ, മോഹൻ വർഗീസ്, ഡോ.കൃഷ്ണകുമാർ, സുജിത്, രാമദാസ്, ഷീല തുടങ്ങിയവർ പങ്കെടുത്തു.