
തിരുവനന്തപുരം: ക്ഷീരകർഷകർക്ക് പാലിന് ലിറ്ററിന് മൂന്നു രൂപയും അംഗസംഘങ്ങൾക്ക് കൈകാര്യ ചെലവായി 50 പൈസയും അധികമായി നൽകാൻ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചതായി ചെയർപേഴ്‌സൺ മണി വിശ്വനാഥ് അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ നൽകിയ പാലളവിന്റെ അടിസ്ഥാനത്തിലാണ് ഇത് നൽകുക. ഫെബ്രുവരിയിലെ പാൽ വിലയോടൊപ്പം നൽകും. ഇതോടെ തിരുവനന്തപുരം മേഖല യൂണിയന്റെ പരിധിയിലുള്ള ക്ഷീര സംഘങ്ങൾക്ക് ലഭിക്കുന്ന പാൽവില ലിറ്ററൊന്നിന് 48.31 രൂപയായി വർദ്ധിക്കും.