sarvey

പാറശാല: പാറശാല ഗ്രാമപഞ്ചായത്തിലെ ഇടിച്ചയ്ക്കപ്ലാമൂട് വാർഡുതല ഭൂ ഡിജിറ്റൽ സർവേ ജാഗ്രത സമിതി യോഗം വാർഡ് മെമ്പർ എം.സെയ്ദലി ഉദ്ഘാടനം ചെയ്തു.ജാഗ്രത ക്ലാസ് കോഓർഡിനേറ്റർ അനിൽകുമാർ ഭൂ ഡിജിറ്റൽ സർവേയെക്കുറിച്ച് ക്ലാസെടുത്തു. ട്രാഫ്ട്സ്മാൻ വിനോദ്‌,അങ്കണവാടി ടീച്ചർ ലതാകുമാരി, ആശാവർക്കർ രജനി, വാർഡ് വികസന സമിതി ഭാരവാഹികളായ ഭുവനേന്ദ്രൻ നായർ, എം.അബ്ദുൽറഷീദ്, വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.