
നെടുമ്പാശേരി: പാറക്കടവ് വെള്ളിലപൊങ്ങ് കൽക്കുഴി ശശിയെ (66) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് അയൽവാസികളാണ് മൃതദേഹം കണ്ടെത്തിയത്. അസുഖ ബാധിതനായിരുന്നു.
ശശിയും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഡ്രൈവറായ മകൻ ഏതാനും ദിവസങ്ങളായി ജോലിസ്‌ഥലത്തായിരുന്നു. പിതാവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ അയൽക്കാരോട് നോക്കാൻ പറയുകയായിരുന്നു. ശനിയാഴ്ച ഉച്ചവരെ ശശിയെ അയൽക്കാർ കണ്ടിരുന്നു. അതിന് ശേഷമാകാം മരിച്ചതെന്ന് കരുതുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. അങ്കമാലി പൊലീസ് ഇൻക്വസ്‌റ്റ് നടത്തി മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: പരേതയായ ലീല. മക്കൾ: ഷൈൻ, ശ്രീദേവി.