ചാലക്കുടി: ചാലക്കുടിയിൽ എസ്.എഫ്.ഐ പൊലീസ് സംഘർഷത്തിനിടെ ജീപ്പ് തകർത്ത സംഭവത്തിൽ മൂന്ന് പേർക്ക് കൂടി ജാമ്യം ലഭിച്ചു. എസ്.എഫ്.ഐ പ്രവർത്തകരായ ജിയോ ജേക്കബ്, വിൽസിൻ വിത്സൻ, പി.എ.അഫ്‌സൽ എന്നിവർക്കാർക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നൽകിയത്. പാസ് പോർട്ടുകൾ പൊലീസിനെ ഏൽപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം. സാക്ഷികളെ സ്വാധീനിക്കരുത്. തുടങ്ങിവയാണ് നിബന്ധനകൾ. പ്രതികൾക്കായി മുതിർന്ന അഭിഭാഷകൻ അഡ്വ.പി.കെ.വർഗീസ് ഹാജരായി.
കഴിഞ്ഞ ഡിസംബർ 22ന് നടന്ന സംഭവത്തിൽ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയും ഡി.വൈ.എഫ്.ഐ നേതാവുമായ നിധിൻ പുല്ലൻ മാത്രമാണ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്.