sweekarana-sammelanam

കല്ലമ്പലം: അഴിമതി സർക്കാരിന്റെ ദുരിത ഭരണത്തിനെതിരെ ആർ.വൈ.എഫ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിൾ റാലിയെ ജില്ലയിലെ കടമ്പാട്ടുകോണത്ത് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ.യു.എസ് ബോബി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് നാവായിക്കുളത്ത് നടന്ന സ്വീകരണ സമ്മേളനം ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം നാവായിക്കുളം ബിന്നി അദ്ധ്യക്ഷനായി. ആർ.വൈ.എഫ് മണ്ഡലം സെക്രട്ടറി ബൈജു തെങ്കാഞ്ചി മഠം സ്വാഗതവും മണ്ഡലം സെക്രട്ടറി രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു. ജാഥ ക്യാപ്റ്റൻ മാരായ ഉല്ലാസ് കോവൂർ, അഡ്വ.വിഷ്ണു മോഹൻ എന്നിവരെ ഹാരമണിയിച്ച് സ്വീകരിച്ചു. നേതാക്കളായ പുലത്തറ നൗഷാദ്, അഡ്വ.കാട്ടൂർ കൃഷ്ണകുമാർ, കുളക്കട പ്രസന്നൻ, നന്ദിയോട് ബാബു, അനിൽ ആറ്റിങ്ങൽ, ചെമ്മരുതി ശശികുമാർ, പുലിയൂർ ചന്ദ്രൻ, ബൈജു കിഴക്കനേല എന്നിവർ പങ്കെടുത്തു.