
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് കുറഞ്ഞത് 10,000 രൂപ പ്രതിമാസ വരുമാനം ഉറപ്പുവരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ഇവർക്ക് സുരക്ഷാ ഉപകരണങ്ങളടക്കം നൽകും. കുടുംബശ്രീ വഴി ഇൻസ്പെയർ എന്ന പേരിൽ ആരോഗ്യ ഇൻഷ്വറൻസുണ്ട്. 25,201 അംഗങ്ങളായിരുന്നതിൽ 12,600 പേർ പോളിസി പുതുക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെ ചികിത്സാസഹായം ലഭിക്കും. പ്രീമിയം തുകയുടെ പകുതി കുടുംബശ്രീ നൽകും. തദ്ദേശസ്ഥാപനങ്ങളിലെ കണ്ടിജന്റ് ജീവനക്കാർക്ക് മാത്രമായി സ്പെഷ്യൽ റൂൾ തയ്യാറാക്കുന്നത് പുരോഗമിക്കുകയാണെന്നും പി.പി. ചിത്തരഞ്ജന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.