
തിരുവനന്തപുരം: പുനർഗേഹം പദ്ധതി പ്രകാരം 8845 കുടുംബങ്ങൾ മാറിതാമസിക്കാൻ തയ്യാറായെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. 5132 പേരെ ഭവനങ്ങളിലും ഫ്ളാറ്റുകളിലുമായി പുനരധിവസിപ്പിച്ചു. പരമാവധി 10 ലക്ഷമാണ് ധനസഹായം. വലിയതുറ, മുട്ടത്തറ, കാരോട് എന്നിവിടങ്ങളിൽ 144 ഫ്ളാറ്റുകൾ പരിഗണനയിലാണ്. കടകംപള്ളിയിൽ 168 ഫ്ളാറ്റുകൾക്ക് ഭരണാനുമതിയായി. ഇക്കോ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് ഫോറസ്റ്റ് ഇക്കോ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.