
വെഞ്ഞാറമൂട്:പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് നവീകരിച്ച പി.എസ് ശങ്കർ സ്മാരക കമ്മിറ്റി ഹാളിന്റെയും പി.മുഹമ്മദ് അബ്ദുൽ ഖാദർ സ്മാരക കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി .അസീനാ ബീവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആർ.അശ്വതി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ,ബി ശ്രീകണ്ഠൻ,ഇ.എ .മജീദ്,എൽ.ശുഭ,മെമ്പർമാരായ ബിന്ദു, പുല്ലമ്പാറ ദിലീപ്,ലൈലാബീവി പി,കോമളവല്ലി പി,റാണി പി.ബി,നസീർ അബൂബേക്കർ,പ്രിയ കെ.എസ്,ഷീല എസ്,എസ്.അശോക് കുമാർ,എം.എ.ജഗ്ഭർ,ചുള്ളാളം രാജൻ,സജീർ,രശ്മി പിനായർ തുടങ്ങിയവർ സംസാരിച്ചു.