ഷബീർ കല്ലറക്കൽ വീണ്ടും മലയാളത്തിൽ

ss

ആന്റണി വർഗീസ് നായകനായി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട താരം രാജ് ബി. ഷെട്ടിയും കിംഗ് ഓഫ് കൊത്തയിലൂടെ മലയാള അരങ്ങേറ്റം നടത്തിയ തമിഴ് നടൻ ഷബീർ കല്ലറക്കലും പ്രധാന വേഷത്തിൽ എത്തുന്നു.

ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന, ചാർലി എന്നീ സൂപ്പർ ഹിറ്ര് ചി ത്രങ്ങളിലൂടെ സംവിധായകനായും അഭിനേതാവായും പ്രേക്ഷകമനം കവർന്ന താരമാണ് രാജ് ബി.ഷെട്ടി. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന ചിത്രത്തിലൂടെ മലയാള അരങ്ങേറ്രം നടത്തിയിരുന്നു. മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയിൽ രാജ് ബി. ഷെട്ടി പ്രതിനായക വേഷത്തിൽ എത്തുന്നുണ്ട്.സർപട്ട പരമ്പരൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മലയാളിയായ ഷബീർ കല്ലറക്കൽ ശ്രദ്ധേയനാവുന്നത്.

കൊല്ലത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം കടൽ സംഘർഷത്തിന്റെ കഥയാണ് പറയുന്നത്. ആർ.ഡി.എക്സിന്റെ വൻ വിജയത്തിനുശേഷം വീക്കെൻഡ് ബ്ളോക്ക് ബസ്‌റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശരത് സഭാ, നന്ദു, സിറാജ്, ജയ കുറുപ്പ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെ.ജി.എഫ് , കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ.ഛായാഗ്രഹണം. ദീപക് ഡി. മേനോൻ, ഗാനരചന വിനായക് ശശികുമാർ, സംഗീതം സാം സി.എസ്, ഓണം റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.